kannur local

പുറപ്പാറയില്‍ കുടിവെള്ളമില്ലാതെ 15ഓളം കുടുംബങ്ങള്‍

ഇരിട്ടി: ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതി പ്രകാരം ഇരിട്ടി നഗരസഭയില്‍പെട്ട പുറപ്പാറയിലെ 50ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായുള്ള നടപടി പൂര്‍ത്തിയായില്ല. ഇറക്കിയ പൈപ്പുകളില്‍ പത്തോളം പൈപുകള്‍ കാണാതായയതാണ് കണക്ഷന്‍ നല്‍കാന്‍ കഴിയാത്തതിനുള്ള പ്രധാന കാരണം. ഇതോടെ കടുത്ത വേനലില്‍ വീട്ടുകാര്‍ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്.
പൈപ്പുകള്‍ കാണാതായതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും പൈപ്പുകള്‍ കണ്ടെത്തുന്നതിനായി താമസം നേരിട്ടപ്പോള്‍ കുടിവെള്ള വിതരണത്തിന്റെ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ 15 വീട്ടുകാരെ ഒഴിവാക്കി പണി നിര്‍ത്തി പോവുകയായിരുന്നു. എന്നാല്‍ പുറപ്പാറയിലെ 50ഓളംവരുന്ന വീട്ടുകാര്‍ കടുത്ത കുടിവെള്ളം ക്ഷാമം നേരിട്ട ഘട്ടത്തില്‍ ആറ് വര്‍ഷം മുമ്പ് കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി മേഖലയില്‍ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചിരുന്നു.
കുടിവെള്ള വിതരണത്തിന്റെ വൈദ്യുതി ചാര്‍ജ് ഉപഭോക്താക്കള്‍ അടക്കണമെന്ന വ്യവസ്ഥയും നിലവിലുണ്ടായിരുന്നു. എന്നാല്‍ ആരും അടക്കാത്തതിനാല്‍ 16000രൂപ കുടിശ്ശികയായി വന്നതിനെ തുടര്‍ന്നു കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരി കൊണ്ടു പോവുകയും ജലവിതരണം നിലക്കുകയും ചെയ്തു. ഇപ്പോള്‍ പുറപ്പാറയിലെ 15 വീട്ടുകാര്‍ക്ക് പഞ്ചായത്ത് പഞ്ചായത്ത് വെള്ളവും, ജപ്പാന്‍ കുടിവെള്ളവും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
Next Story

RELATED STORIES

Share it