Flash News

പുറന്തോടുമായി ജനിച്ച അത്ഭുത ശിശു മരിച്ചു

പുറന്തോടുമായി ജനിച്ച അത്ഭുത ശിശു മരിച്ചു
X
_d2ab29da-315f-11e6-b762-306eb096a216

മുംബൈ : മഹാരാഷ്ട്രയിലെ അമരാവതിയില്‍ അപൂര്‍വ ചര്‍മവുമായി ജനിച്ച പെണ്‍കുഞ്ഞ് മരിച്ചു. ഹാര്‍ലെകിന്‍ ബേബി എന്ന് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ച കുഞ്ഞിന് പുറന്തോടുപോലെ കട്ടിയുള്ള ആവരണമായിരുന്നു ചര്‍മത്തിന് പകരം ദേഹമാസകലം ഉണ്ടായിരുന്നത്. നഖത്തിന് സമാനമായ ഈ പുറന്തോടിനുള്ളിലൂടെ സൂക്ഷിച്ചുനോക്കിയാല്‍ ആന്തരികാവയങ്ങള്‍ കാണുവാനും സാധിക്കുമായിരുന്നു.
മഹാരാഷ്ട്രയിലെ ലതാമങ്കേഷ്‌കര്‍ മെഡിക്കല്‍കോളജില്‍ ജനിച്ച കുഞ്ഞിന് ഹാര്‍ലെകിന്‍ ഇച്‌ത്യോസിസ് എന്ന ജന്മവൈകല്യമാണ് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജനിച്ച് അധികം വൈകാതെ തന്നെ കു്ഞ്ഞിന്റെ രോഗാവസ്ഥയെക്കുറിച്ച് പിതാവിനോടും മുത്തശ്ശിയോടും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ അമ്മയെ കാണിച്ചിരുന്നില്ല.

Indias-first-Harlequin-

രണ്ടാം ദിവസമാണ് ഒരു മനശാസ്ത്രജ്ഞന്റെ സാന്നിദ്ധ്യത്തില്‍ അമ്മയ്ക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത്. കുഞ്ഞിന്റെ വിചിത്രരൂപം കണ്ട് അമ്മ ഞെട്ടിത്തരിച്ചു.

ശ്വാസം കഴിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകളുണ്ടായിരുന്ന കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അധികം വൈകാതെ ജീവന്‍ നിലയ്ക്കുകയും ചെയ്തു.
സാധാരണ രീതിയിലുള്ള സ്‌കാനിങ്ങിലൂടെയൊന്നും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it