Flash News

പുറത്തുവിട്ടത് യഥാര്‍ത്ഥ വീഡിയോ തന്നെ;ജയിലില്‍ പോകാനും തയ്യാര്‍:കുമ്മനം

പുറത്തുവിട്ടത് യഥാര്‍ത്ഥ വീഡിയോ തന്നെ;ജയിലില്‍ പോകാനും തയ്യാര്‍:കുമ്മനം
X


കണ്ണൂര്‍: താന്‍ പുറത്തുവിട്ടത് യാഥാര്‍ത്ഥ വീഡിയോ തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ പേരില്‍
ജയിലില്‍ പോകാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞദിവസം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടാക്കി കണ്ണൂരിലെ  സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് കുമ്മനം നടത്തുന്നതെന്നും ആരോപിച്ച് എസ്എഫ്‌ഐ നേതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കുമ്മനം രംഗത്തെത്തിയത്. സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിന്റെ പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it