malappuram local

പുറങ്ങു പടിഞ്ഞാറ്റുമുറി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മാറഞ്ചേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി നിര്‍മിച്ച പുറങ്ങു പടിഞ്ഞാറ്റുമുറി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. മാരാമുറ്റം തച്ചംപറമ്പത് അഷ്‌റഫ് നഗറില്‍ നടന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പദ്ധതി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറ്റുമുറി പ്രദേശത്തെ നൂറോളം കുടുംങ്ങളുടെ പ്രയാസം ആണ് പദ്ധതി യാഥാര്‍ഥ്യം ആയതോടെ ഇല്ലാതായിരിക്കുന്നത് . കിണര്‍ നിര്‍മിച്ച സ്ഥലത്തു നിന്നും രണ്ട കിലോമീറ്റര്‍ അകലെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച പൈപ്പുകളിലൂടെ ആണ് ജലവിതരണം നടത്തുന്നത്.
സ്വാഗതസംഗം ചെയര്‍മാന്‍ റജീഷ് അത്താണി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ ചിയ്യാനൂര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സങ്കടനകളെ പ്രതിനിധീകരിച്ചു  അസ്‌ലം പുറങ്ങു് ,റസാഖ് എന്‍ജിനീയര്‍ (പോപുലര്‍ ഫ്രണ്ട് ), കുഞ്ഞഹമ്മദ് മാസ്റ്റര്‍ , ഹമീദ് മാരമുറ്റം , നിഷാദ് വടശ്ശേരി ,നജ്മുദ്ധീന്‍ ( എസ്  ഡിപിഐ ), ടി പി വാപ്പു ( കോണ്‍ഗ്രസ് ), ഏന്തീന്‍ കുട്ടി (പി ഡി പി ), അനില്‍ (ജനപക്ഷം )ഷാഹിദ് എ വി (കാംപസ് ഫ്രണ്ട് ), ഷബീര്‍ (തണല്‍ സഹായ സമിതി ),അലി പുറങ്ങു് , നസീര്‍ , ഫാറൂഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it