ernakulam local

പുറംകടലില്‍ ബോട്ട് മുങ്ങി

മട്ടാഞ്ചേരി: തോപ്പുംപടിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ഗില്‍നെറ്റ് ബോട്ട് പുറംകടലില്‍ മുങ്ങി. മല്‍സ്യബന്ധന യാനത്തിലുണ്ടായ പതിനൊന്ന് തൊഴിലാളികളെ മറ്റു ബോട്ടുകളെത്തി രക്ഷപ്പെടുത്തി.
കഴിഞ്ഞ മാസം 30 ന് പുറപ്പെട്ട സെല്‍വ മാത എന്ന ഗില്‍ നെറ്റ് ബോട്ടാണ് കൊച്ചിയില്‍ നിന്നും 275 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. 31 ന് രാത്രി ഒന്‍പത് മണിയോടെയാണ് ബോട്ടിന്റെ അടിഭാഗത്തെ പലകയ്ക്ക് വിള്ളല്‍ വീണതും മുങ്ങി തുടങ്ങിയതും.
ഈ സമയം ജിപിആര്‍എസ് വഴി സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സമീപ മേഖലയില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന എന്‍ എസ് മാത, അന്നൈ വേളാങ്കണ്ണി, വിപിന്‍ വിനിഷ് എന്നി മൂന്ന് മല്‍സ്യ ബന്ധന ബോട്ടുകള്‍ എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
ബോട്ടുടമ തമിഴ്‌നാട് കന്യാകുമാരി തുത്തുര്‍ സ്വദേശി സ്റ്റാലിന്‍ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നു. മുങ്ങി കൊണ്ടിരിന്ന ബോട്ടില്‍ നിന്നും ഒന്നര ടണ്‍ തുക്കം വരുന്ന വലകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും ജീവനക്കാരെയും ബോട്ടില്‍ കയറ്റി കരയിലേക്ക് കൊണ്ട് വന്നു.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. 45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബോട്ടുടമ കോസ്റ്റല്‍ പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it