പുരുഷന്മാരുടെ വിവാഹപ്രായവും 18 ആക്കണം: നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ പോലെ പുരുഷന്‍മാരുടേയും ചുരുങ്ങിയ വിവാഹപ്രായം 18 ആക്കാമെന്ന് നിയമ കമ്മീഷന്‍. സ്ത്രീക്കും പുരുഷനും വിവാഹത്തിന് നിലവിലുള്ള വ്യത്യസ്ത മാനദണ്ഡം റദ്ദാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാവാനുള്ള സാര്‍വത്രിക വയസ്സ് അംഗീകരിക്കപ്പെടുന്നുവെങ്കില്‍, വോട്ടവകാശം അനുവദിക്കുന്നുവെങ്കില്‍ ഇണയെ തിരഞ്ഞെടുക്കാനുള്ള ശേഷിയായും അതിനെ പരിഗണിക്കണം. വിവാഹത്തിലേക്കു കടക്കുന്ന ദമ്പതികള്‍ എല്ലാ അര്‍ഥത്തിലും തുല്യരായതിനാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസത്തിന് നിയമത്തില്‍ അടിസ്ഥാനമില്ല- കമ്മീഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ പുരുഷന്മാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടേത് പതിനെട്ടുമാണ്.
Next Story

RELATED STORIES

Share it