Kottayam Local

പുരാവസ്തുക്കളുടെ ആപൂര്‍വ ശേഖരവുമായി അനസിന്റെ തറവാട്് ശ്രദ്ധേയമാവുന്നു

ഈരാറ്റുപേട്ട: അപൂര്‍വ പൂരാവസ്തുക്കളുടെ ശേഖരണങ്ങളുമായി ഈരാറ്റുപേട്ട തെക്കേക്കരയിലെ തൂങ്ങംപറമ്പില്‍ അനസിന്റെ പുരാതന തറവാട് ശ്രദ്ധ നേടുന്നു. നിലവറക്കുഴിയിലും അറകളിലും പത്തായത്തിലുമായി ആയിരക്കണക്കിനു പുരാവസ്തുക്കളാണ് ഈ ഭവനത്തിലുള്ളത്.
ഈ പൂരാ വസ്തുക്കള്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസം തോറും അനസിന്റെ ഭവനത്തിലെത്തുന്നു. തൂങ്ങംപറമ്പില്‍ തറവാട്ടിലെ ഇളതലമുറക്കാരനായ അനസ് തന്റെ നാലു തലമുറകള്‍ ജീവിച്ചിരുന്ന പിതാമഹാന്‍മാന്‍ നിര്‍മിച്ച നിലവറക്കുഴിയും പത്തായവും അറകളുമടങ്ങിയ ഈ പൈതൃക ഭവനം ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുകയാണ്. തിരുവിതാംകൂര്‍ ഭരണകാലത്തെ അണമുതല്‍ 300 രുപാ വരെയുള്ള 100ലേറെ വിവിധയിന മുദ്ര പ്രതങ്ങളും നൂറ്റാണ്ടുകള്‍പ്പുറമുള്ള ഇന്ത്യയിലെയും വിദേശ രാജ്യങ്ങളുടെയും നാണയ തുട്ടുകളും കറന്‍സികളുടെ അപൂര്‍വ ശേഖരണവും അനസിന്റെ തറവാട്ടിലുണ്ട്. നൂറ്റാണ്ടിനു മുമ്പ് ഉപയോഗിച്ചിരുന്ന തളികകള്‍, കോളാമ്പികള്‍, ചെല്ല പാത്രങ്ങള്‍, പിച്ചള ടോര്‍ച്ചുകള്‍, ഉരുളികള്‍, ചെമ്പ് പാത്രങ്ങള്‍, തടിക്കലം, മണ്‍കലങ്ങള്‍, ചില്ലു ഭരണികള്‍, ഇംഗ്ലണ്ട് ഭരണികള്‍, വിവിധയിനം റാന്തലുകള്‍, അളവു പാത്രങ്ങളായ പറ, ഉരി, ചെങ്ങഴി,കൈത്രാസ്, റോമന്‍ ക്ലോക്കുകള്‍ പതിറ്റാണ്ടു പഴക്കമുള്ള ക്ലോക്കുകള്‍, വിവിധയിനം വാച്ചുകള്‍, പെട്രോമാക്‌സുകള്‍ ഓഡിയോ വിഡിയോ പ്ലയറുകളടങ്ങിയ ആയിരക്കണക്കിനു പുരാവസ്തുക്കളാണ് അനസിന്റെ ഭാവനത്തിലുള്ളത്.
രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാമില്‍ ആകൃഷ്ടനായ അനസ് എന്ന ഈ 42കാരന്‍ അബ്ദുല്‍ കലാമിന്റെ ഹെയര്‍ സ്റ്റൈലും ജുബ്ബയും മാതൃകയാക്കിയിരിക്കുന്നു. ഷാമിലായാണു ഭാര്യ. ഷാജഹാന്‍, ഷാഹുല്‍ എന്നിവരാണു മക്കള്‍.
Next Story

RELATED STORIES

Share it