kozhikode local

പുനൂര്‍ പുഴ ജനകീയമായി ശുചീകരിച്ചു

കൊടുവള്ളി: അനധികൃത മണല്‍വാരലും കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം നാശത്തിന്റെ വക്കിലെത്തിയ പൂനൂര്‍ പുഴയെ സംരക്ഷിച്ച് പുഴയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിനുള്ള പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ നടത്തി.
ചോയി മഠം കടവ് മുതല്‍ എരഞ്ഞോണകടവ് വരെയാണ് പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തിയത്.— നൂറില്‍പരം ആളുകള്‍ ശുചീകരണത്തില്‍ പങ്കാളികളായി. പുഴയുടെ സ്വാഭാവികത നശിച്ച് വേനല്‍ കനത്തതോടെ പുഴ വറ്റിവരണ്ട് നിര്‍ച്ചാലായ അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നില്ല. ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ക്കും പ്രദേശത്തെ നൂറ് കണക്കിന് കിണറുകള്‍ക്കും ഇത് ദോഷകരമായി ബാധിക്കുകയും കിണര്‍ വറ്റിവരണ്ട് ജലക്ഷാമം നേരിട്ട് വരികയുമാണ്. ജലജന്യരോഗങ്ങള്‍ പടരുമെന്ന ഭിഷണിയും നിലനില്‍ക്കുന്നുണ്ട്.— ഇത് മുന്നില്‍ ക്കണ്ട് വരും ദിവസങ്ങളില്‍ മറ്റുകടവുകളും ശുചീകരിക്കും. ബോധവല്‍ക്കരണം നടത്തുകയും കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ജനകീയ സ്‌ക്വാഡും പ്രവര്‍ത്തിക്കും. മറ്റ് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുഴ സംരക്ഷണ സമിതികളുടെ യോഗം വിളിച്ചുചേര്‍ത്ത് സംരക്ഷണ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കുകയും ചെയ്യും.—
പുഴ ശുചികരണ പ്രവൃത്തികള്‍ ഡിവൈഎസ്പി —പ്രേംദാസ് ഉദ്ഘാടനം ചെയ്തു.— ചെയര്‍മാന്‍ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു.— കെ ഉസ്സയിന്‍ കുട്ടി, വി ടി —അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.—
Next Story

RELATED STORIES

Share it