kozhikode local

പുനസ്സംഘടന ജനാധിപത്യവിരുദ്ധം: ടി പി ദാസന്‍

കോഴിക്കോട്: സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഭരണസമിതിയെ നിയമിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധ നടപടിയായിപ്പോയെന്ന് മുന്‍ മേയറും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ടി പി ദാസന്‍ ആരോപിച്ചു. സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്തവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണമേല്‍പിക്കുന്ന പ്രവണത ശരിയായില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും യുഡിഎഫിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഹിതംവയ്ക്കുകയാണ്. ഇത് വളരെ മോശപ്പെട്ട പ്രവണതയായിപ്പോയി.
1952 മുതല്‍ ജി വി രാജ തിരുമേനി മുതല്‍ തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളായത്. ഇതൊരു ഇലക്ടഡ് പോസ്റ്റായിരുന്നു. ആറു മാസം മുമ്പ് നിലവിലുള്ള സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. സംസ്ഥാനത്തേയും ജില്ലകളിലേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയാണ് ഭാരവാഹികളെ. എല്ലായിടത്തും ഘടകകക്ഷികള്‍ക്ക് വീതിച്ചുനല്‍കുകയാണ് ഭാരവാഹിത്വം. അങ്ങിനെ മുസ്‌ലിംലീഗിനു വീതിച്ചുനല്‍കിയ സീറ്റിലാണ് കോഴിക്കോട്ട് പ്രസിഡന്റായി ഡോ. കെ കുഞ്ഞാലി സ്ഥാനമേറ്റത്. മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലും ലീഗിനാണ്. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ കൗണ്‍സിലുകള്‍ കൗണ്‍സിലുകള്‍ കോ ണ്‍ഗ്രസിന് വീതംവച്ചുകഴിഞ്ഞു. സ്‌പോര്‍ട്‌സുകാ ര്‍ സ്‌പോര്‍ട്‌സുകാരെ തിരഞ്ഞെടുക്കുക വഴി ചില രാഷ്ട്രീയക്കാര്‍ കൗണ്‍സിലില്‍ മുമ്പ് ഭാരവാഹികളായിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഇതേവരെ കായികരംഗത്തേക്ക് രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ഇതാദ്യമാണ്. കായികലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമന്നും ടി പി ദാസന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it