Pathanamthitta local

പുനലൂര്‍-പൊന്‍കുന്നം റോഡില്‍ കേബിള്‍കുഴി ശരിയായി മൂടിയില്ല



പത്തനംതിട്ട: പുനലൂര്‍-പൊന്‍കുന്നം റോഡില്‍ കേബിള്‍ ഇടാന്‍ എടുത്ത കുഴികള്‍ ശരിയായി മൂടിയില്ല. വേനല്‍മഴ ശക്തമായതോടെ കുഴി മൂടാന്‍ ഇട്ട മണ്ണ് ഒലിച്ച് പോയി. മിക്കയിടത്തും കുഴി പഴയനിലയായി. ഒരാഴ്ചയായി കേബിള്‍ ഇടുന്ന ജോലികള്‍ നടന്നുവരികയാണ്. കുഴി ശരിയായി മൂടാത്തത് അപകടങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മക്കപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് ചെരിഞ്ഞിരുന്നു. എതിരെ വന്ന വാഹനം കേബിള്‍കുഴിയില്‍ വീഴാതെ വെട്ടിച്ചപ്പോഴാണ് ബസ് അരികിലേക്ക് ഒതുക്കുകയും അപകടം ഉണ്ടാവുകയും ചെയ്തത്. യാത്രക്കാരെ ഡ്രൈവറുടെ ഡോര്‍ വഴിയാണ് ഇറക്കിയത്. രാത്രി ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും അപകടത്തില്‍പ്പെടുന്നു. സ്‌റ്റോപ്പുകളില്‍ ബസ്സിറങ്ങുന്നവര്‍ പലപ്പോഴും കുഴിയിലേക്കാണ് വീഴുന്നത്.വാഹനങ്ങള്‍ ഒതുക്കിയാല്‍ കുഴിയില്‍ പോവുമെന്ന് ഇരുചക്രയാത്രക്കാര്‍ പറയുന്നു.              കേബിള്‍ കുഴികളുടെ സ്ഥിതി പരിശോധിച്ച് നടപടി എടുക്കാമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it