പുനര്‍വിവാഹം മക്കളുടെ സംരക്ഷണ ചുമതല ഇല്ലാതാക്കില്ല

ന്യൂഡല്‍ഹി: പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താല്‍ മാത്രം ഒരാള്‍ക്ക് തന്റെ മക്കളുടെ സംരക്ഷണ ചുമതല നഷ്ടമാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫില്‍ ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്ന ദമ്പതികള്‍ തമ്മിലുള്ള കുട്ടികളുടെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹമോചിതനായ വ്യക്തി, പുനര്‍വിവാഹം ചെയ്ത് രണ്ടാമത്തെ ഭാര്യയോടും അവരുടെ മക്കളോടും ഒരുമിച്ച് താമസിക്കുന്നു എന്ന കാരണത്താല്‍ മാത്രം അദ്ദേഹത്തിനു നിയമപരമായി ലഭിച്ച സംരക്ഷണ ചുമതല നഷ്ടമാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2016ല്‍ പരസ്പര സമ്മതത്തോടെ വിവാഹമോചിതരായ കേസില്‍ കുട്ടികളുടെ സംരക്ഷണ ചുമതല പിതാവിനാണ് ലഭിച്ചത്. എന്നാല്‍, ഇദ്ദേഹം രണ്ടാമത് വിവാഹം ചെയ്തതോടെ മാതാവ് കുട്ടികളുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടെ കോടതി കുട്ടികളെ ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റി, കുട്ടികളുടെ സംരക്ഷണ ചുമതല ഒരു വര്‍ഷത്തേക്ക് മാതാവിനു നല്‍കി. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് പിതാവ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it