kozhikode local

പുനര്‍വായനയ്ക്ക് അവസരമൊരുക്കി പ്രധാന വാര്‍ത്തകളുടെ ന്യൂസിയം'

ഫറോക്ക്: ''14 ദിവസത്തെ യുദ്ധം അവസാനിച്ചു''എന്ന തലക്കെട്ടില്‍ 1971 ഡിസംബര്‍ 18ന് ഇറങ്ങിയ പ്രമുഖ മലയാളം പത്രം ഉള്‍പ്പെടെ പ്രധാന വാര്‍ത്തകളുടെ ശേഖരവുമായി ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച പത്ര എക്‌സിബിഷന്‍ ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ അവസരം ലഭിക്കാതെ പോയ പഴയതും പുതിയതുമായ പത്രങ്ങളുടെയും മാസികകളുടെയും വന്‍ ശേഖരമാണ് ന്യൂസിയം എന്നു പേരിട്ട എക്‌സിബിഷനില്‍ ഒരുക്കിയിരുന്നത്. മാസ് കമ്മ്യുണിക്കേഷന്‍ ആന്റ് ജേണലിസം വകുപ്പും എംസിജെ അസോസിയേഷനും സംയുക്തമായാണ് കോളേജ് ലൈബ്രറിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. പുലിസ്റ്റര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും എക്‌സിബിഷന് മാറ്റുകൂട്ടി. മലപ്പുറം കുന്നുംപുറം തോട്ടശ്ശേരി സ്വദേശിയും കോളജിലെ എംസിജെ വിദ്യാര്‍ഥിയുമായ എ പി നൗഷാദിന്റെ പക്കലുള്ള 1500ല്‍ അധികം പത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150ഓളം പത്രമാണ് പ്രദര്‍ശനത്തിന് വച്ചത്. പ്രദര്‍ശനം പി ടി മൂഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയത്ു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it