Pathanamthitta local

പുനര്‍ലേലം ചെയ്തപ്പോള്‍ നഗരസഭയ്ക്ക് പ്രതിവര്‍ഷം 10 ലക്ഷം അധിക വരുമാനം

പത്തനംതിട്ട: ഹാജി സി മീരാസാഹിബ് സ്്മാരക ബസ് ടെര്‍മിനലിലെ കംഫര്‍ട്ട് സ്റ്റേഷന്‍ 12.21 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. തണ്ണിത്തോട് ദാസ് നിവാസില്‍ മോഹന്‍ദാസാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലനം 1220789 ലേലം കൊണ്ടത്. 2008 മുതല്‍ കാഞ്ഞിരപ്പള്ളി സ്വദേശി പി എം ശിവദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സ്ഥാപനമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തി നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. 2014ല്‍ അന്നിരുന്ന നഗരസഭാ ചെയര്‍മാന്‍ ഇടപ്പെട്ട് 2018 വരെ പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയ്ക്ക് നാലു വര്‍ഷത്തേക്ക് കരാര്‍ നീട്ടി നല്‍കി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍ ഇത്തവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ മല്‍സരസ്വഭാവമുള്ള ലേലം നടത്തണമെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. ലേലത്തിലൂടെ നഗരസഭയ്ക്ക് 10 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചതായും വൈസ ചെയര്‍മാന്‍ പി കെ ജേക്കബ് അറിയിച്ചു.
Next Story

RELATED STORIES

Share it