thiruvananthapuram local

പുനര്‍നിര്‍മാണത്തിന് അഞ്ചുകോടി അനുവദിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന വട്ടപ്പാറ റോഡിലെ വാളിക്കോട് പാലത്തിന് ശാപമോക്ഷം. ശോച്യാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചതായി സി ദിവാകരന്‍ എംഎല്‍എ അറിയിച്ചു. നെടുമങ്ങാട്  വാളിക്കോട് നിവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. വട്ടപ്പാറ, പൂവത്തൂര്‍,കായ്പ്പാടി എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ നെടുമങ്ങാട് ടൗണില്‍ എത്താന്‍ സഹായിക്കുന്ന പാലമാണ് വാളിക്കോട് പാലം. പാലം നിര്‍മിക്കുന്നതിനു മുമ്പ് ഇവിടത്തുകാര്‍ പത്തു കിലോമീറ്റര്‍ ദൂരം ചുറ്റി സഞ്ചരിച്ചാണ് നെടുമങ്ങാടില്‍ എത്തിയിരുന്നത്. കിള്ളിയാറിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന പാലം വര്‍ഷങ്ങളായി കാടുകയറി ശോച്യാവസ്ഥയിലാണ്. പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിയും എംഎല്‍എയുടെ അഭ്യര്‍ഥനയും മാനിച്ചാണ് പാലത്തിനായി അഞ്ചുകോടി അനുവദിച്ചത്.
Next Story

RELATED STORIES

Share it