പുനര്‍നിര്‍മാണം:യൂത്ത്‌ലീഗ് 10,000 തൊഴില്‍ദിനങ്ങള്‍ ദാനം ചെയ്യും

കോഴിക്കോട്: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു 10000 തൊഴില്‍ദിനങ്ങള്‍ ദാനം ചെയ്യാന്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെയും മറ്റുള്ളവരുടെയും സേവനം ഇതിനായി ലഭ്യമാക്കും. കാര്‍പ്പന്റര്‍, പ്ലംബിങ്, ഇലക്ട്രിക് വര്‍ക്കുകള്‍, നിര്‍മാണം, പെയിന്റിങ് തുടങ്ങിയ പ്രവൃത്തികളാണ് യൂത്ത് ലീഗ് ഏറ്റെടുക്കുന്നത്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നതിനും സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. നജീബ് കാന്തപുരം, പി ഇസ്മായില്‍, പി കെ സുബൈര്‍, പി എ അബ്ദുല്‍ കരീം, പി എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, കെ എസ് സിയാദ്, എ കെ എം അശ്‌റഫ്, പി പി അന്‍വര്‍ സാദത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it