Districts

പുനരന്വേഷണത്തിന് സര്‍ക്കാര്‍തയ്യാറാവണം: എസ്.ഡി.പി.ഐ.

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.  ഇന്ന് സി.ബി.ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന പലരും 2003 ജൂണില്‍ ശാശ്വതീകാനന്ദയുടെ കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ്.

സ്വാമി മരണപ്പെട്ട് 12 വര്‍ഷത്തിനുശേഷമാണ് െ്രെകംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസന്വേഷണം നീട്ടികൊണ്ടുപോയതില്‍ത്തന്നെ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. മരണസമയത്ത് സ്വാമിയുടെ കൂടെയുണ്ടായിരുന്ന സഹായി സാബുവിനെ നുണപരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സാബു സുപ്രിംകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയാണു ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാബുവിന് സുപ്രിംകോടതിയില്‍ പോവുന്നതിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണെന്നതിനെക്കുറിച്ചും ദുരൂഹത നിലനില്‍ക്കുകയാണ്.

ശിവഗിരി മഠവും ശാശ്വതീകാനന്ദയുടെ കുടുംബവും ഉള്‍പ്പെടെ പലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സത്യസന്ധനായ ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കുറ്റമറ്റരീതിയില്‍ പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാന്‍ തയ്യാറാവണം.പുതിയ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം വീണ്ടും കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കുമെന്നും  കെ എം അഷ്‌റഫ്  പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it