പുനരധിവാസ പദ്ധതി ബിഎസ്എന്‍എല്‍ അട്ടിമറിച്ചതായി ആക്ഷേപം

കൊച്ചി: വിമുക്തഭടന്‍മാരുടെ പുനരധിവാസത്തെ ബിഎസ്എന്‍എല്‍ അട്ടിമറിക്കുന്നതായി നാഷനല്‍ എക്‌സ്‌സര്‍വീസ്‌മെ ന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
പുനരധിവസിപ്പിക്കപ്പെട്ട വിമുക്തസേനാംഗങ്ങളില്‍ 60 ശതമാനം ആളുകളെയും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. ഇതിനെതിരേ കമ്മിറ്റി 2010ല്‍ കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ബിഎസ്എന്‍എല്ലിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആറുമാസത്തിനകം മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ അട്ടിമറിക്കുന്നതിനായി അവശേഷിക്കുന്ന 3000ഓളം ഭടന്‍മാരെക്കൂടി പിരിച്ചുവിടാനാണ് ബിഎസ്എന്‍എല്‍ നീക്കം നടത്തുന്നത്. മിനിമം വേതനവും സ്റ്റാറ്റിയൂട്ടറി അലവന്‍സും അല്ലാതെ മറ്റൊരാനുകൂല്യവും തൊഴിലെടുക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് നല്‍കുന്നില്ല. എന്നിട്ടും നിലവിലെ ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെ ന്റ് വ്യവസ്ഥപ്രകാരമുള്ള വേതനം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി പറഞ്ഞാണ് വിമുക്തഭടന്‍മാരെ ഒഴിവാക്കുന്നത്.
കേരളത്തിലെ ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നു ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.  ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി ഗോപിനാഥ്, സെക്രട്ടറി വിജയന്‍ പാറാലി, ജനറല്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it