Alappuzha local

പുനരധിവാസം നടപ്പായില്ല : ദുരിതബാധിതര്‍ റോഡരികില്‍ കഞ്ഞിവച്ച് പ്രതിഷേധം



അമ്പലപ്പുഴ: പുനരധിവാസം നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ റോഡരികില്‍ കഞ്ഞി വച്ച് ദുരിതബാധിതരുടെ പ്രതിഷേധം. അമ്പലപ്പുഴ കച്ചേരി മുക്കിലാണ് വേറിട്ട പ്രതിഷേധം നടന്നത്. വണ്ടാനം ശിശുവിഹാറിലെ ക്യാംപില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ ദേശീയ പാതയോരത്ത് കഞ്ഞി വച്ച് പ്രതിഷേധിച്ചത്. മൂന്നു വര്‍ഷം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ പുനരധിവാസം യാഥാര്‍ത്ഥ്യമായിട്ടില്ല. തോട്ടപ്പള്ളിയില്‍ വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഇതിന്റെ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. പ്രായപൂര്‍ത്തിയായ പെ ണ്‍കുട്ടികളും കൊച്ചു കുട്ടികളുമടക്കം നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസം യാഥാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റോഡരികില്‍ കഞ്ഞി വച്ച് സമരം നടത്തിയത്. അടിയന്തിരമായി ദുരിതബാധിതരെ പുനരധിവസിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
Next Story

RELATED STORIES

Share it