പുനപ്പരിശോധനാ ഹരജി നല്‍കും

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് അയ്യപ്പ വിശ്വാസികള്‍ക്കായി ഹാജരായ അഡ്വ. വി കെ ബിജു അറിയിച്ചു. അതേസമയം, പുനപ്പരിശോധനാ ഹരജി നല്‍കാമെങ്കിലും നിലനില്‍ക്കാനുള്ള സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നത്. 30 ദിവസത്തിനുള്ളിലാണ് പുനപ്പരിശോധനാ ഹരജി നല്‍കേണ്ട്.
സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നു ശബരിമല അയ്യപ്പ സേവാ സമാജം സംഘടനയും അറിയിച്ചു. ഇക്കാര്യത്തില്‍ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കും. നാളെയും മറ്റന്നാളുമായി ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരവും തിടുക്കപ്പെട്ടതുമാണ്. കോടതികള്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു.അതേസമയം, വിധിക്കെതിരേ റിവ്യൂ പെറ്റീഷന്‍ ഉടന്‍ ഫയല്‍ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയ്ക്കു വേണ്ടി പോരാടാന്‍ ഉറച്ച് നില്‍ക്കുമെന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം പറഞ്ഞു. ആദ്യ നടപടി എന്ന രീതിയില്‍ അടുത്ത മാസം 14, 15 തിയ്യതികളില്‍ ശബരിമലയില്‍ പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിക്കും. അയ്യപ്പഭക്ത സംഘടനകള്‍, ഹിന്ദു സാമുദായിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് നിയമനടപടിയുമായി മുന്നോട്ടുപോവും.

Next Story

RELATED STORIES

Share it