Flash News

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
X


കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(75) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.40ഓടെയായിരുന്നു അന്ത്യം.ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സ്മാരശിലകള്‍, മലമുകളിലെ അബ്ദുള്ള, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍ എന്നിവയാണ് പ്രധാന കൃതികള്‍. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  ലഭിച്ചു. സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.മരുന്ന് എന്ന കൃതിക്ക്  വിശ്വദീപം അവാര്‍ഡും 2009ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വവും മാതൃഭൂമി സാഹിത്യ പുരസ്‌കാരവും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.
1940 ഏപ്രിലില്‍ വടകരയിലായിരുന്നു പുനത്തിലിന്റെ ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയില്‍ പ്രവാസ ജീവിതവും പുനത്തില്‍ നയിച്ചിട്ടുണ്ട്. അലീമയാണ് ഭാര്യ.

പുനത്തിലിന്റെ ഭൗതികശരീരം ആശുപത്രിയില്‍നിന്ന് ചേവരമ്പലത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒന്നര വരെ വീട്ടിലുണ്ടാകും. രണ്ടു മുതല്‍ നാലു വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വക്കും. വൈകിട്ട് ആറിന് വടകര കാരക്കാട് ജുമാ മസ്ജിദിലാണ് ഖബറടക്കം.
Next Story

RELATED STORIES

Share it