പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് വടകരയില്‍ സ്മാരകമൊരുങ്ങുന്നു

തിരുവനന്തപുരം: അന്തരിച്ച സാഹിത്യനായകന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് ജന്‍മനാടായ വടകരയില്‍ സ്മാരകമൊരുങ്ങുന്നു. എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍ എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളും സി കെ നാണു എംഎല്‍എ രക്ഷാധികാരിയും ആയി രൂപീകരിക്കപ്പെടുന്ന കുഞ്ഞബ്ദുല്ല സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും സ്മാരകം നിര്‍മിക്കുക. വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യപടിയായി സാംസ്‌കാരിക വകുപ്പും സാഹിത്യ അക്കാദമിയും കൂടി ഒരു കോടി രൂപ അനുവദിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ സ്മാരകത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. കുഞ്ഞബ്ദുല്ലയുടെ പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, എഴുത്തുപകരണങ്ങള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, സെമിനാര്‍ ഹാള്‍, ഓഫിസ് തുടങ്ങിയ സൗകര്യങ്ങള്‍ കമനീയമായി രൂപകല്‍പന ചെയ്തു നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഒരുക്കും. വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ട്രസ്റ്റ് ചെയര്‍മാന്‍. ഫ. കടത്തനാട്ട് നാരായണന്‍, ഡോ. ഖദീജ മുംതാസ്, പ്രഫ. സി പി അബൂബക്കര്‍, ആര്‍ ഗോപാലന്‍, ടി പി ഗോപാലന്‍, ആര്‍ ബാലറാം, വി ടി മുരളി, പി ഹരീന്ദ്രനാഥ്, ടി പി ബിനീഷ്, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മകന്‍ ഡോ. നവാബ് അബ്ദുല്ല, പുനത്തിലിന്റെ സഹോദരന്‍ പ്രഫ. പുനത്തില്‍ ഹുസയ്ന്‍ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളായിരിക്കും.
Next Story

RELATED STORIES

Share it