thrissur local

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്ആദ്യഘട്ട നിര്‍മാണം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മാണപദ്ധതികള്‍ക്ക് കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചതിനെതുടര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2020 ജൂലൈയില്‍ തൃശൂര്‍ നഗരത്തിലെ മൃഗശാല സമ്പൂര്‍ണ്ണമായി മാറ്റാന്‍ മന്ത്രിമാരായ കെ രാജു, മാത്യു ടി തോമസ്, എംഎല്‍എ കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായി. സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇറിഗേഷന്‍ വകുപ്പ് മണലിപുഴയില്‍ നിന്ന് പ്രതിദിനം 1 ലക്ഷം ലിറ്റര്‍ വെള്ളവും സീസണ്‍ അല്ലാത്ത സമയങ്ങളില്‍ പ്രതിദിനം 4 ലക്ഷം ലിറ്റര്‍ വെള്ളവും ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി.
12 കൂടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കന്‍ സെന്‍ട്രല്‍ പിഡബ്ലുഡിക്ക് നിര്‍ദ്ദേശം നല്‍കി.
നിര്‍മ്മാണ പ്രവൃത്തികള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും സെന്‍ട്രല്‍ പിഡബ്ല്യുഡി ഓഫീസ് പൂത്തൂരില്‍ ഉടന്‍ തുടങ്ങും. മൃഗശാല ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും ഉടന്‍ തുടങ്ങും. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ വിവധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it