പുത്തനത്താണി കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
BY Sumeera SMR2 April 2016 5:02 AM GMT
Sumeera SMR2 April 2016 5:02 AM GMT
പുത്തനത്താണി: പുത്തനത്താണിയില്‍ സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായ മഹാരാഷ്ട്ര സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്ര സഗ്ലി സ്വദേശി ജാദവ് ഹൗസിലെ മധുകര്‍ എന്ന സഞ്ജയ് (42) കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന എറണാംകുളം കാലൊടി വട്ടപറമ്പ് സ്വദേശിയും രണ്ടത്താണിയില്‍ താമസക്കാരനുമായ വില്യമംഗലത്ത് രാജന് (60) നെയാണ് ഇന്നലെ കേസിന്റെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി സിഐ കെ ജി സുരേഷ് കസ്റ്റഡിയില്‍ വാങ്ങിയത്.
കൊലപാതകം നടന്ന പുത്തനത്താണി തിരൂര്‍ റോഡിലെ സഞ്ജയിന്റെ കടയിലും കത്തി വാങ്ങി എന്ന് പ്രതി പറയുന്ന കോട്ടക്കലിലെ ഒരു കടയിലും തെളിവെടുപ്പ് നടത്തി. സി ഐ കെ ജി സുരേഷ്, കല്‍പ്പകഞ്ചേരി എസ് ഐ വിശ്വനാഥന് കാരയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT