Flash News

പുതു ചരിത്രമെഴുതി ഝുലാന്‍ ഗോസ്വാമി



ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഝുലാന്‍ ഗോസ്വാമിക്ക് റെക്കോഡ്. വനിതകളുടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് ഗോസ്വാമി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 180 വിക്കറ്റുകള്‍ നേടിയ ആസ്‌ത്രേലിയയുടെ കാത്രിന്‍ ഫിറ്റ്‌സ്പാട്രിക്കിന്റെ റെക്കോഡാണ് ഗോസ്വാമി തിരുത്തി എഴുതിയത്. 34കാരിയായ ഗോസ്വാമി ദക്ഷിണാഫ്രിക്കക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് പുതിയ റെക്കോഡിനര്‍ഹയായത്. നിലവില്‍ 153 മല്‍സരങ്ങളില്‍നിന്ന് 181 വിക്കറ്റുകളാണ് ഗോസ്വാമിക്കുള്ളത്. 2007ല്‍ ഐസിസിയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇവരെ ഇന്ത്യ അര്‍ജുന അവാര്‍ഡ്, പത്മശ്രീ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 271 വിക്കറ്റുകളാണ് ഗോസ്വാമിയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it