ernakulam local

പുതുവൈപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസഹായ സമിതി ഐജി ഓഫിസ് മാര്‍ച്ച് നടത്തി



കൊച്ചി: വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതി എറണാകുളം റേഞ്ച് ഐ ജി ഓഫിസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പുതുവൈപ്പില്‍ ഐഒസി നിര്‍മിക്കുന്ന പാചകവാതക സംഭരണിക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സ്്ത്രീകളും കുട്ടികളും അടക്കമുളള സമരക്കാരെ തല്ലിച്ചതയ്്ക്കാന്‍ നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുമാണ് മാര്‍ച്ച് നടത്തിയത്.എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഹൈക്കോടതി ജങ്ഷനു സമീപം പോലിസ് തടഞ്ഞു.  ഭരണത്തിന്റെ അഹങ്കാരം വച്ചുകൊണ്ടാണ് പോലിസിനെ വച്ച് സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്താന്‍ നോക്കുന്നതെന്ന് പുതുവൈപ്പ് സമരസമതി നേതാവ് മാഗ്ലിന്‍ മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. വനിതകളെ സംരക്ഷിക്കുമെന്ന് പറയുന്ന പോലിസ് സംവിധാനം തന്നെ സ്്ത്രീകളേയും കുട്ടികള്‍ക്കുമെതിരേ അക്രമം അഴിച്ചുവിടുകയാണ്. എന്നാല്‍ പോലിസ് അതിക്രമങ്ങള്‍കൊണ്ടൊന്നും സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.മൂവായിരമോ നാലായിരമോ ആളുകള്‍ക്കു മാത്രമേ പ്ലാന്റുകൊണ്ടു പ്രശ്‌നമുള്ളൂ എന്ന ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവന ഒരിക്കലും അഗീകരിക്കാന്‍ കഴിയില്ലെന്ന് കുസുമം ടീച്ചര്‍ പറഞ്ഞു. ടിയുസിഐ, ആം ആദ്മി, എസ്‌യുസിഐ, വിവിധ പരിസ്ഥിതി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. സി ആര്‍ നീലകണ്ഠന്‍, പുരുഷന്‍ എലൂര്‍, ജോണ്‍ പെരുവന്താനം, കുരുവിള മാത്യൂസ് സംസാരിച്ചു.
Next Story

RELATED STORIES

Share it