Flash News

പുതുവൈപ്പ് സമരം ദുരൂഹമെന്ന് എല്‍എന്‍ജി ഡിസ്ട്രിബ്യൂട്ടര്‍മാര്‍



തിരുവനന്തപുരം: പുതുവൈപ്പ് ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ദുരൂഹതയെന്ന് ഓള്‍ ഇന്ത്യ എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ കേരള ഘടകം. സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരത്തിനു പിന്നില്‍ പ്രദേശത്ത് താമസിക്കുന്നവരോ രാഷ്ട്രീയക്കാരോ അല്ല. സംസ്ഥാനത്ത് എതു വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നാലും തുരങ്കംവയ്ക്കുന്ന ചില ശക്തികളുടെ സാന്നിധ്യം പുതുവൈപ്പിലുമുണ്ട്. ഇതു പുറത്തുകൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബാബു വര്‍ഗീസ്, ജി സനല്‍ കുമാര്‍, ആര്‍ മധു പങ്കെടുത്തു.
Next Story

RELATED STORIES

Share it