Flash News

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ല; പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും:മുഖ്യമന്ത്രി

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ല; പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും:മുഖ്യമന്ത്രി
X


തിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കും. തല്‍ക്കാലത്തേക്ക് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ ഐഒസിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാന്റ് വരുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കും. റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ യോഗത്തില്‍ തീരുമാനമായതിനാല്‍ തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it