ernakulam local

പുതുവൈപ്പിന്‍ സമരം : പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ നിഷേധിച്ചതായി പരാതി



കളമശ്ശേരി: പുതുവൈപ്പിനില്‍ ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പോലിസ് നടത്തിയ ലാത്തിചാര്‍ജിലും മറ്റും പരിക്കേറ്റവര്‍ക്ക് എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. പണം ഇല്ലെന്ന കാരണംപറഞ്ഞാണ് പോലിസ് കസ്റ്റഡിയിലെടുത്തുകൊണ്ടുവന്ന ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിച്ചത്. ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച പോലിസും ചികില്‍സയ്ക്കുള്ള പണം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ പരിക്കേറ്റവരെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോകാനുള്ള പോലിസിന്റെ നീക്കം പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയില്‍നിന്നും പുറത്തേക്കെടുത്ത പോലിസ് വാഹനത്തിനു മുന്നില്‍ സമരക്കാരായ പരിക്കേറ്റ സ്ത്രീകള്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ശക്തമായ വെയിലില്‍ പ്രതിഷേധവുമായി സമരക്കാര്‍ റോഡില്‍ ഇരിക്കുന്നതിനിടയില്‍ സമരക്കാരായ ചില സ്ത്രീകള്‍ അവശരാകുന്നതുകണ്ട നാട്ടുകാരും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ട് പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പോലിസ് വാഹനത്തില്‍ പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയവര്‍ക്ക് പണം ഇല്ലെന്ന കാരണംപറഞ്ഞ് ചികില്‍സ നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it