പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എസ് പി
BY midhuna mi.ptk19 Jun 2017 5:11 AM GMT
X
midhuna mi.ptk19 Jun 2017 5:11 AM GMT
കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ചിലരെ സമരത്തിനിടയില്‍ കണ്ടിരുന്നുവെന്നും സ്ത്രീകള്‍ ഒറ്റക്ക് ഇത്തരത്തിലൊരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ല. പോലീസിന് നേരെ സമരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്പിയുടെ ആരോപണത്തെ സമരക്കാര്‍ തള്ളി. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിന് നേരെ കഴിഞ്ഞദിവസം പോലീസ് നടത്തിയ നരനായാട്ട് മറക്കാനാണ് ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും സമരത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും ഐഒസി പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT