ernakulam local

പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ ഡി ജെ പാര്‍ട്ടികള്‍; അന്വേഷണം സജീവമാക്കി

ആലുവ: പുതുവത്സരാഘോഷങ്ങൂടെ മറവില്‍ ഡിജെ പാര്‍ട്ടികള്‍ കൊഴുപ്പിക്കാനുള്ള നീക്കത്തില്‍ പോലിസ് അന്വേഷണം ശക്തമാക്കി. ആലുവ മേഖലയിലെ ചില വന്‍കിട ബാര്‍ ഹോട്ടലുകളാണ് പുതുവത്സരാഘോഷങ്ങളുടെ മറവില്‍ ആഭാസ പരിപാടികളുമായി രംഗത്തുള്ളത്. ഇതില്‍ ആലുവ ദേശത്തെ  ഹോട്ടലാണ് മുന്‍പന്തിയിലുള്ളത്. ഇവര്‍ വലിയ തോതിലുള്ള പ്രചാരണം നടത്തിയാണ് പരിപാടിക്ക് ആളെ കൂട്ടുന്നത്. വലിയ ഫീസും ഇവര്‍ ഈടാക്കുന്നുണ്ട്. അടുത്തിടെ ഈ സ്ഥാപനത്തില്‍ നടന്ന വന്‍ ചീട്ടുകളി സംഘത്തെ പോലിസ് പിടികൂടിയിരുന്നു. പോലിസ് നടപടിക്ക് ശേഷം വന്‍തോതിലുള്ള ചൂതാട്ടം ഇവിടെ കുറവായിരുന്നു. എന്നാല്‍ ഇത് മറികടക്കുവാനാണ് ഇവരുടെ ശ്രമം. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ചൂതാട്ടവും വ്യാപകമായി നടത്തുവാനുള്ള നീക്കമാണ് സ്ഥാപനങ്ങള്‍ നടത്തി വരുന്നത്. കഴിഞ്ഞവര്‍ഷം പോലീസിന്റെ നിതാന്ത ജാഗ്രത നിമിത്തം ആലുവ മേഖലയില്‍ പുതുവത്സരാഘോഷം തീര്‍ത്തും സമാധാനപരമായിരുന്നു.
Next Story

RELATED STORIES

Share it