Kollam Local

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കേക്ക് മിക്‌സിങ്

കൊല്ലം: പുതുവല്‍സരങ്ങളുടെ വരവറിയിച്ച് കൊല്ലം ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ പരമ്പരാഗത രീതിയിലുള്ള കേക്ക് കുഴയ്ക്കല്‍ നടന്നു. വിദേശീയരും സ്വദേശീയരുമായ വിശിഷ്ടാഥികളുടെ സാനിധ്യത്തില്‍ ഇതിന്റെ ഉദ്ഘാടനം യുവചലചിത്രതാരം അര്‍ഥന നിര്‍വഹിച്ചു. ഹോട്ടല്‍ എംഡി കെ ശ്രീകുമാര്‍, ജനറല്‍ മാനേജര്‍ യാക്കൂബ്ഖാന്‍, എച്ച്ആര്‍ മാനേജര്‍ സുരഫി കേശവന്‍, ഷെഫ് ജി മോഹന്‍ദാസ്, സിമിതാരങ്ങള്‍ പങ്കെടുത്തു.
ക്രിസ്മസിനും പുതുവല്‍സര രാവിനും മാസങ്ങള്‍ മുന്‍പേ നടത്തുന്നതാണു കേക്ക് മിക്‌സിങ്. കൂറ്റന്‍ തട്ടുപാത്രത്തില്‍ വിവിധയിനം അണ്ടിപ്പരിപ്പുകളും െ്രെഡഫ്രൂട്‌സും മറ്റു പഴങ്ങളുമെല്ലാം നിരത്തും. ഇവയ്ക്കുമീതെ വീഞ്ഞ് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ വീഴ്ത്തും. വീഞ്ഞും മറ്റു പാനീയങ്ങളുമൊഴിച്ചു നട്‌സും െ്രെഡഫ്രൂട്‌സുമെല്ലാം കുതിര്‍ത്തെടുക്കുകയാണ്. അണ്ടിപ്പരിപ്പിനങ്ങള്‍ കുതിര്‍ന്നു വീര്‍ത്തുവരുമെന്നു കേക്ക് മിക്‌സിങ്ങിലെ പരിചയസമ്പന്നര്‍ പറയുന്നത്. കുപ്പികള്‍ ഒന്നൊന്നായി കമിഴ്ത്തുമ്പോള്‍ അതിന്റെയെല്ലാം മണം അന്തരീക്ഷത്തില്‍ നിറയും.
പഴച്ചാറുകളും തേനുമൊക്കെ ഈ കൂട്ടിലേക്കു വീഴും. പിന്നെ പേശീബലത്തിന്റെ കളിയാണ്. പഴക്കൂട്ടുകളെ ഉറ ധരിച്ച കൈകള്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുകയായി. ഇവിടെയാണ് ആവേശം പരകോടിയിലെത്തുന്നത്. എല്ലാവരും ഒരേ മനസ്സോടെ കേക്ക് മിക്‌സിങ്ങില്‍ പങ്കാളികളാകുന്ന നിമിഷങ്ങളാണ്.ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ ക്രിസ്മസ് കേക്ക് ബുക്കിങ് ആരംഭിച്ചു. ഫോണ്‍ -94 47 78 3714, 9446004251.
Next Story

RELATED STORIES

Share it