പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി തൃശൂരില്‍ സിപിഎം പട്ടിക

തൃശൂര്‍: പുതുമുഖങ്ങളെക്കൂടി ഉള്‍പ്പെടുത്തി തൃശൂരിലെ എട്ടു മണ്ഡലങ്ങളിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറായി. സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്ന ഇരിങ്ങാലക്കുട, ചേലക്കര മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെയാണു പാര്‍ട്ടി രംഗത്തിറക്കുന്നത്. ഇരുമണ്ഡലങ്ങളിലും യഥാക്രമം കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ എന്‍ ആര്‍ ഗ്രാമപ്രകാശും യു ആര്‍ പ്രദീപുമാണു സ്ഥാനാര്‍ഥികള്‍.
ചേലക്കരയിലെ സിറ്റിങ് എംഎല്‍എയായ കെ രാധാകൃഷ്ണന്‍ മല്‍സരിക്കാനില്ലെന്നറിയിച്ചതിനെത്തുടര്‍ന്നാണു പ്രദീപിനെ പരിഗണിച്ചത്.
മണലൂരില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട ജില്ലാ കമ്മിറ്റിയംഗം ബേബി ജോണിനു പകരം മുന്‍ എംഎല്‍എ മുരളി പെരുനല്ലിയും കുന്നംകുളത്ത് ജില്ലാ സെക്രട്ടറി എ സി മൊയ്തീനുമാണു സ്ഥാനാര്‍ഥികള്‍. ചാലക്കുടി, പുതുക്കാട്, ഗുരുവായൂര്‍ സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മല്‍സരിക്കും. വടക്കാഞ്ചേരിയില്‍ സിനിമാതാരം കെപിഎസി ലളിതതന്നെയാണു സ്ഥാനാര്‍ഥി. ഇന്നലെ വൈകീട്ട് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണു സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഈ പട്ടിക അടുത്തദിവസംതന്നെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
അതേസമയം എ സി മൊയ്തീന്‍ മല്‍സരിക്കുന്നതിനാല്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് കെ രാധാകൃഷ്ണന്‍ വരാനാണു സാധ്യത.
Next Story

RELATED STORIES

Share it