kozhikode local

പുതുപ്പാടിയില്‍ ഡെങ്കിപ്പനി വ്യാപകം; നിരവധിപേര്‍ ചികില്‍സയില്‍

താമരശ്ശേരി: പുതുപ്പാടിയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു. നിരവധി പേര്‍ ചികില്‍സക്കായി ആശുപത്രികളില്‍ പ്രവേശിച്ചു.
പൊട്ടിക്കയ്, മുപ്പതേക്ര, അടിവാരം, കണ്ണപ്പന്‍ കുണ്ട് പ്രദേശങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. കടുത്ത ചൂടും വരള്‍ച്ചയും രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു. പലരും ആശുപത്രികളിലെത്താതെ സ്വയം ചികില്‍സ തേടുകയും വേണ്ടത്ര വിശ്രമം എടുക്കാത്തതുമാണ് രോഗം മൂര്‍ഛിക്കാന്‍ കാരണമാവുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വൈറല്‍ പനിക്കും ഡങ്കിപ്പനിക്കും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു.
ഡെങ്കിക്കു പുറമേ ചെങ്കണ്ണു രോഗവും പ്രദേശത്ത് വ്യാപകമാവുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയവര്‍ക്കു വരെ ഡെങ്കിയും വൈറല്‍ പനിയും പിടിപെടുന്നത് നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു.
സമീപ പഞ്ചായത്തുകളായ കോടഞ്ചേരി, താമരശ്ശേരി, ഉണ്ണികുളം, കിഴക്കോത്ത്, കൊടുവള്ളി, കട്ടിപ്പാറ പ്രദേശങ്ങളില്‍ പൊട്ടി രോഗവും ചിക്കന്‍ പോക്‌സും പടരുന്നത് ആരോഗ്യ വകുപ്പധികൃതരെയും നാട്ടുക്കാരെയും അലട്ടുന്നു.
Next Story

RELATED STORIES

Share it