thrissur local

പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് പിടിമുറുക്കുന്നു



തൃശൂര്‍: പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് പിടിമുറുക്കുന്നു. പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കായി ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ. ജില്ലയിലെ പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് പിടിമുറുക്കുകയാണ്. ആഡംബര വാഹനങ്ങളാണ് പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ ഭൂരിഭാഗവും. ജില്ലയില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് വാഹനങ്ങളാണുള്ളത്. നികുതി ഇളവിലെ ആനുകൂല്യമാണ് വാഹന ഉടമകള്‍ക്ക് പുതുച്ചേരി രജിസ്‌ട്രേഷനോടുള്ള പ്രിയം കൂട്ടുന്നത്. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനമാണ് കേരളത്തിലെ രജിസ്‌ട്രേഷന്‍ നികുതി. എന്നാല്‍ പുതുച്ചേരിയിലിത് താരതമ്യേന കുറവാണ്. മാത്രമല്ല ഫാന്‍സി നമ്പറുകളും കുറഞ്ഞ തുക മുടക്കി സ്വന്തമാക്കാം. പുതുച്ചേരിയില്‍ വ്യാജ അഡ്രസ് ഉണ്ടാക്കിയാണ് വാഹനങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജില്ലയില്‍ പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള നിരവധി വാഹനങ്ങളുണ്ടെങ്കിലും കണക്ക് ലഭ്യമല്ലെന്ന് തൃശൂര്‍ ആര്‍.ടി.ഒ പറഞ്ഞു. പരിശോധന കര്‍ശനമാക്കി വരുംദിവസങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ പിടികൂടുമെന്ന് ആര്‍.ടി.ഒഎം.പി.അജിത്കുമാര്‍ ടി.സി.വിയോട് പറഞ്ഞു. അന്യസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലെത്തിച്ചാല്‍ 6 മാസത്തിനകം കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നാണ് നിയമം. കേരളത്തിലെത്തിച്ച് ഏറെക്കാലമായിട്ടുണ്ടെങ്കില്‍ പിഴയീടാക്കുമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി. ഇതേസമയം പുതുച്ചേരി സര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷന്‍ നിയമം കര്‍ശനമാക്കിയതിനാല്‍ പുതുച്ചേരി രജിസ്‌ട്രേഷന്‍ ഇനി അത്രയെളുപ്പത്തില്‍ നടക്കില്ല. പുതുച്ചേരിയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ ഇനി അവിടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. ഇതിനുള്ള രേഖകള്‍ പരിശോധിക്കുന്നത് കര്‍ശനമാക്കാനാണ് പുതുച്ചേരി ഭരണകൂടത്തിന്റെ നീക്കം.
Next Story

RELATED STORIES

Share it