പുതുക്കോട് ആക്രമണം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കി
BY fousiya sidheek16 Jun 2017 7:22 AM GMT
fousiya sidheek16 Jun 2017 7:22 AM GMT
കൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തിലെ പുതുക്കോട് സിപിഎം ബ്രാഞ്ച് ഓഫിസിനും വീടുകള്‍ക്കും നേരെയുമുണ്ടായ അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പോലിസ് ഒന്നിലേറെ തവണ പരിശോധന നടത്തി. ആരെയും പിടികൂടാനായില്ല. ചൊവ്വാഴ്ച രാത്രി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിടുകയും മൂന്ന് വീടുകള്‍ക്ക് നേരെ അക്രമണമുണ്ടാവുകയും ചെയ്തു. പാര്‍ട്ടി ഓഫിസിന് തീയിട്ടതും രണ്ടുവീടുകള്‍ അക്രമിച്ചതുമുള്പ്പെടെ മൂന്ന് കേസുകളാണ് വാഴക്കാട് പോലീസ് എടുത്തത്. പതിനഞ്ചോളം പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. പരാതിയില്‍ പരാമര്‍ശിച്ചവരും സംശയമുള്ളവരുമെല്ലാം നാട്ടില്‍ നിന്ന് മുങ്ങിയതായാണ് സൂചന. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേന, എംഎസ്പി, എആര്‍ ക്യാംപ്് എന്നിവിടങ്ങളില്‍ നിന്നുള്ള 70 പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചതായി സിഐ എം മുഹമ്മദ് ഹനീഫ പറഞ്ഞു. കാരാട് അടക്കം അഞ്ചിടങ്ങളില്‍ പിക്കറ്റ് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആളുകളെയും വാഹനങ്ങളെയും പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT