Idukki local

പുതുക്കിയ കല്ലാര്‍പാലം നാടിനു സമര്‍പ്പിച്ചു



നെടുങ്കണ്ടം: തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തു നിന്ന് രണ്ട് കിലോമീറ്റര്‍ ദൂെര പുതുക്കി നിര്‍മിച്ച കല്ലാര്‍ പാലം പൊതുമരാമത്ത്് മന്ത്രി ജി സുധാകരന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കല്ലാര്‍ പുഴയ്ക്കു കുറുകെയാണ് വീതി കൂടിയ പാലം നിര്‍മിച്ചത്. നീണ്ട കാത്തിരിപ്പിനും മുറവിളിക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 2016 ഫെബ്രുവരി 27ന്്്്് പുതുക്കി നിര്‍മാണം ആരംഭിച്ച കല്ലാര്‍ പാലമാണ് ഇന്നലെ തുറന്നത്. ഇരു വശങ്ങളിലുമായി ഒന്നരയടി വീതമുള്ള ഫൂട്പാത്തുകളും നിര്‍മിച്ചിട്ടുണ്ട്്്  45 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിച്ചത്്്. 1956 ല്‍ പണിത പാലത്തിനാണ് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശാപമോക്ഷമായത്. അന്നത്തെ ഗതാഗത സൗകര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ച പാലത്തിലൂടെ യാത്ര പ്രയാസമായതോടെ പാലം പുതുക്കി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്ലാറ്റില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. ജോയിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി എന്‍ വിജയന്‍, പൊതുമരാമ്ത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുജാറാണി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കുര്‍, ജനതാദള്‍ സെക്യൂലര്‍ സംസ്ഥാന സെക്രട്ടറിമയറ്റംഗം എം കെ ജോസഫ്, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മലാ നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജി ഗോപകൃഷ്ണന്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it