Flash News

പുതിയ 40 ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നു



ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് ഹൈക്കോടതികളിലേക്ക് സുപ്രിംകോടതി കൊളീജിയം പുതിയ 40 ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളില്‍ നിന്നു ലഭിച്ച ശുപാര്‍ശ നിയമമന്ത്രാലയം സുപ്രിംകോടതി കൊളീജിയത്തിന് അയച്ചു. തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ത്രിപുര ഉള്‍പ്പെടെയുള്ള ഒമ്പത് ഹൈക്കോടതികളിലേക്കാണ് നിയമനം. കഴിഞ്ഞ സപ്തംബര്‍ ഒന്നിന് കേന്ദ്ര നിയമമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ 24 ഹൈക്കോടതികളിലായി 413 പേരുടെ ഒഴിവുണ്ട്. ഈ വര്‍ഷം വിവിധ ഹൈക്കോടതികളിലായി 106 ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെയാണ് ജഡ്ജിമാരുടെ നിയമനം നടത്തുന്നത്.
Next Story

RELATED STORIES

Share it