പുതിയ ഹജ്ജ് നയം: കേന്ദ്രം സത്യവാങ്മൂലം സമര്‍പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ പുതിയ ഹജ്ജ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഹജ്ജ് തീര്‍ത്ഥാടനത്തിന് അഞ്ചാം തവണ അപേക്ഷിക്കുന്നവര്‍ക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്റ ആവശ്യം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഹജ്ജ് തീര്‍ത്ഥാടത്തിന് അപേക്ഷിക്കുന്നവര്‍ക്ക് തുല്യ അവസരം ലഭിക്കണെമന്നാണ് പുതിയ നയത്തിന്റെ കാതല്‍. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനായി അണ്ടര്‍ സെക്രട്ടറി രവി ചന്ദ്രയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്
എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന മുന്‍ഗണന തുടരും. സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമല്ലാതാക്കിയതും സംസ്ഥാനത്തിന് ഗുണം ചെയ്യും. ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് നയത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ച നടപടിയെയും കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം നെടുമ്പാശ്ശേരിയില്‍ നിന്നു മാറ്റി കരിപ്പൂര്‍ ആയി പുനസ്ഥാപിക്കണമെന്നും കേരള ഹജ്ജ് കമ്മിറ്റി  നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി അഞ്ചാംതവണയും അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരങ്ങുന്ന മൂന്നംഗ സുപ്രിംകോടതി ബെഞ്ചിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it