Flash News

പുതിയ ഹജ്ജ് കരട് നയം : അന്തിമ തീരുമാനം കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന് വിട്ടു



കൊണ്ടോട്ടി: വിവാദമായ പുതിയ ഹജ്ജ് കരട് നയം അന്തിമ തീരുമാനത്തിനു കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിനു വിട്ടു. ഇന്നലെ ചെയര്‍മാന്‍ മെഹബൂബ് അലി ഖൈസര്‍, വൈസ് ചെയര്‍മാന്‍ ജിന ശെയ്ഖ്, ജോ. സെക്രട്ടറി ആലം എന്നിവരടങ്ങിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു പുതിയ ഹജ്ജ് കരട് നയം ചര്‍ച്ചചെയ്ത് കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിനു വിട്ടത്.ഹജ്ജ്കാര്യവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പരിശോധനയ്ക്കു ശേഷമായിരിക്കും കരട് നയം അംഗീകരിക്കുക. രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മിറ്റികളും എതിര്‍ത്ത പുതിയ ഹജ്ജ് കരട് നയത്തിലെ നിര്‍ദേശങ്ങളിലാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും നേരിട്ട് അവസരം നല്‍കുന്നതു തുടരുക, വെട്ടിക്കുറയ് ക്കുന്ന ഹജ്ജ് എംമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ പുനസ്ഥാപിക്കുക, ഹജ്ജ് ക്വാട്ട സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കു വേണ്ടി വെട്ടിക്കുറയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളിലാണു രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മിറ്റികളും ഒറ്റക്കെട്ടായി നിലയുറപ്പിച്ചത്.കഴിഞ്ഞമാസം 30ന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേരളം ഉള്‍െപ്പടെയുള്ള സംസ്ഥാനങ്ങള്‍ കരട് നയം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ ഹജ്ജ് കരട് നയത്തിലെ എതിര്‍പ്പുള്ള വിഷയലങ്ങളില്‍ മാറ്റമുണ്ടാവുമെന്നാണു കരുതുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിതലത്തില്‍ ചര്‍ച്ചചെയ്തായിരിക്കും പ്രഖ്യാപിക്കുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയമവഴി തേടും.
Next Story

RELATED STORIES

Share it