പുതിയ സ്കൂളിലെ ആദ്യദിനം തന്നെ നിഷാന്തിന് അന്ത്യയാത്രയായി
BY Sumeera SMR2 Jun 2016 5:49 AM GMT
Sumeera SMR2 Jun 2016 5:49 AM GMT
കൊട്ടിയം: പുതിയ സ്കൂളിലെ ആദ്യദിനം തന്നെ നിഷാന്തിന് അന്ത്യയാത്രയായി. മുഖത്തല എംജിടിഎച്ച്എസിനെയും നാട്ടുകാരെയും ഞെട്ടിച്ച ദുരന്തം ഉണ്ടായത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ്. കെട്ടിടത്തിന്റെ അറ്റത്തെ തൂണില്‍ പിടിച്ചതും അത് ഇടിഞ്ഞുവീണതും ഒരുമിച്ചായിരുന്നു. തൂണ് ഇടിഞ്ഞ് വീണത് ഒരു കൈകൊണ്ട് താങ്ങാന്‍ നിഷാന്ത് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ലെന്ന് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറയുന്നു. ഇത് കണ്ടുനിന്ന അവര്‍ ഓടി രക്ഷപെട്ടതിനാലാണ് വലിയ അപകടമൊഴിവായത്. ഉച്ചഭക്ഷണത്തിന് കൈകഴുകാന്‍ കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞ് കെട്ടിടത്തിന് പിറകിലെ പൈപ്പിന് ചുവട്ടിലേയ്ക്ക് പോകുമ്പോള്‍ നിഷാന്ത് കരുതിയിരുന്നു കാണില്ല ഇത് തന്റെ അവസാന യാത്രയാണെന്ന്. പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു നിഷാന്ത് എന്ന് അയല്‍വാസികളും കൂട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കണ്ണനല്ലൂര്‍ ആലുംമൂട് യുപി സ്കൂളിലെ പഠനത്തിന് ശേഷം നിഷാന്ത് കണ്ണനല്ലൂര്‍ എച്ച്എസില്‍ ചേരാനിരുന്നതാണത്രെ. എന്നാല്‍ നിഷാന്തിന്റെ അടുത്ത കൂട്ടുകാരന് മുഖത്തലയിലെ ഒരു ട്യൂഷന് സെന്ററിലാണ് പഠിക്കുന്നതത്രെ. ഈ കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിഷാന്തും ഒടുവില്‍ മുഖത്തല 'എംജിടിഎച്ച് എസില്‍ അഡ്മിഷന് എടുക്കുകയായിരുന്നുവത്രെ. അത് അവസാന യാത്രയിലേക്കെത്തിക്കുകയുമായിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT