palakkad local

പുതിയ സിനിമകള്‍ പകര്‍ത്തി നല്‍കിയ മൊബൈല്‍ ഷോപ്പ് ഉടമ അറസ്റ്റില്‍



ആലത്തൂര്‍: പെന്‍ഡ്രൈവിലും മെമ്മറി കാര്‍ഡിലും പുതിയ സിനിമകള്‍ പകര്‍ത്തി നല്‍കിയ മൊബൈല്‍ ഷോപ്പ് ഉടമ അറസ്റ്റില്‍. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം ന്യൂ സജ്‌ന മൊബൈല്‍സ് ഉടമ കോര്‍ട്ട് റോഡ് ആയര്‍കുളം ഇസ്മയിലാണ് (55) അറസ്റ്റിലായത്. പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്. പരിശോധനയില്‍ കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിഡികള്‍ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം ആന്റി പൈറസി സെല്‍ എസ്പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സ്‌ക്വാഡ് അംഗം ആദില്‍ അശോകിന്റെ നേതൃത്വത്തിലായിരുന്നു മൊബൈല്‍ ഷോപ്പില്‍ പരിശോധന നടത്തിയത്. ആലത്തൂര്‍ സ്റ്റേഷനിലെ സിപിഒമാരായ റഷീദ്, സുരജ്ബാബു, മണികണ്ഠന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it