Flash News

പുതിയ ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ തിങ്കളാഴ്ച ഉല്‍ഘാടനം ചെയ്യും

പുതിയ ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ തിങ്കളാഴ്ച ഉല്‍ഘാടനം ചെയ്യും
X


ദുബയ്:  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയതായി നിര്‍മ്മിച്ച ജുവൈസയിലുള്ള ഇന്ത്യന്‍ സ്‌ക്കൂള്‍ തിങ്കളാഴ്ച ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ ഉല്‍ഘാടനം ചെയ്യും. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സിലേക്കുള്ള 5600 ആണ്‍കുട്ടികള്‍ക്കാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നല്‍കുന്നത്. ഗുബൈബയിലുള്ള പഴയ കാമ്പസില്‍ പെണ്‍കുട്ടികള്‍ക്കും കെ.ജി. വിഭാത്തിനും മാത്രമായിരിക്കും പ്രവേശനം നല്‍കുക. ഒരു ലക്ഷം ച.അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പുതിയ വിദ്യാലയത്തില്‍ 160 ക്ലാസ്സ് മുറികളും 19 ഭാഷാ ലാബുകളും 7 വീതം സയന്‍സ് കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിക്കും. കൂടാതെ 16 ആക്ടിവിറ്റി റൂമുകളും 11 ടീച്ചേഴ്‌സ് മുറികളും ഉണ്ടായിരിക്കും. ഉല്‍ഘാടന ദിവസം ആക്ടിവിറ്റി ഡേ ആയിട്ടായിരിക്കും ആഘോഷിക്കുക. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബിജു സോമന്‍, വി. നാരായണന്‍ നായര്‍ പ്രമോദ് മഹാജന്‍, ആന്റണി ജോസഫ് എന്നിവരും സംബന്ധിക്കും. സാമൂഹിക സാമ്പത്തിക സേവനങ്ങള്‍ നടത്താനായി അസോസിയേഷന്‍ അടുത്ത മാസം 23 ന് ദുബയിലെ എത്തിസലാത്ത് ഗ്രൗണ്ടില്‍ മമ്മുട്ടി, എസ്.പി. ബാലസുബ്രമണ്യം, പ്രകാശ് രാജ് അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ഇഷല്‍ ലൈല എന്ന മെഗാ സംഘടിപ്പിക്കും. ഇന്ത്യക്കാരുടെ സാമൂഹിക സേവനങ്ങള്‍ക്കായി പ്രതിമാസം ശരാശരി ഒരു ലക്ഷം ദിര്‍ഹം വീതം ചിലവഹിക്കുന്നുണ്ടെന്ന് അഡ്വ. വൈഎ. റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജു സോമന്‍, നാരാണന്‍ നായര്‍, മാത്യു ജോണ്‍, മുഹമ്മദ് ജാബിര്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it