kannur local

പുതിയ റേഷന്‍ കാര്‍ഡ്: സപ്ലൈ ഓഫിസുകളില്‍ അപേക്ഷകരുടെ തിരക്ക്

ഇരിട്ടി: നാലുവര്‍ഷത്തിന് ശേഷം പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ വന്‍ ജനപ്രവാഹം. സപ്ലൈ ഓഫിസുകളില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നാലുദിവസം കൊണ്ട് ജില്ലയില്‍ 5000ത്തോളം പേര്‍ പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കി.
അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുമ്പോള്‍ നടുനിവര്‍ത്താന്‍ കഴിയാതെ തിരക്കില്‍ നട്ടംതിരിയുകയാണ് ജീവനക്കാര്‍.ഏറെനേരം വരിനില്‍ക്കേണ്ടി വരുന്നതിനാല്‍ അപേക്ഷകരുടെ ശകാരവാക്കുകളും ജീവനക്കാര്‍ക്ക് സഹിക്കേണ്ടി വരുന്നു.
ഇതുവരെ കാര്‍ഡ് സ്വന്തമായി ലഭിക്കാത്തവര്‍, ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോയെടുത്ത് കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നവര്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മറ്റുന്നവര്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ എന്നിവയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്്.
എന്നാല്‍ എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ബിപിഎല്‍ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷകളുമായും ഏറെപേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. അപേക്ഷയോടൊപ്പം നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വയ്‌ക്കേണ്ടി വരുന്നതിനാല്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണു സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it