പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് നിയമിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുമ്പ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിയമനം നടന്നേക്കും. സപ്തംബര്‍ നാലിന് കാലാവധി അവസാനിക്കുന്ന നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹനാണ് പുതിയ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലെ ഒന്നാമന്‍. ജൂലൈ മധ്യത്തോടെ പുതിയ ഗവര്‍ണറെ നിയമിക്കുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നാണയനിധിയില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് രാകേഷ് മോഹന്‍. 2002 സപ്തംബര്‍ ഒമ്പതു മുതല്‍ 2004 ഒക്ടോബര്‍ 31 വരെയും 2005 ജൂലൈ രണ്ടു മുതല്‍ 2009 ജൂണ്‍ 10 വരെയും അദ്ദേഹം റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it