Second edit

പുതിയ രോഗാണുക്കള്‍

ഔഷധങ്ങളെ ഉപരോധിക്കുന്ന ബാക്റ്റീരിയ ഉയര്‍ത്തുന്ന ഭീഷണി അത്ര ചെറുതല്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2000ത്തിനും 2008നും ഇടയ്ക്ക് ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ബാക്റ്റീരിയ കാരണം രണ്ടുലക്ഷത്തിലധികം പേര്‍ മരിെച്ചന്ന് അമേരിക്കയിലെ രോഗനിയന്ത്രണകേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. പെന്‍സിലിനിന്റെ ഏറ്റവും പുതിയ രൂപമായ മെതിസിലിനു കൊല്ലാന്‍ പറ്റാത്ത ഒരു രോഗാണുവായിരുന്നു മരണത്തിനു പ്രധാന കാരണം. ആശുപത്രികളില്‍നിന്നാണ് ഇത്തരം ശക്തിയാര്‍ജിച്ച രോഗാണുക്കള്‍ മനുഷ്യരെ ബാധിക്കുന്നത്. ഇന്ന് സാധാരണമായ പല ശസ്ത്രക്രിയകളും അങ്ങനെ അപകടകരമാവുന്ന അവസ്ഥയുണ്ട്.
ഔഷധങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ക്ഷയരോഗം കാരണം ഒരു വര്‍ഷം രണ്ടുലക്ഷം പേരെങ്കിലും മരണമടയുന്നു. ഒരുകാലത്ത് പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ഗുണോറിയ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ ഏറ്റവും പുതിയ ചേരുവകള്‍ക്കുപോലും കീഴ്‌പ്പെടുത്താനാവാത്ത രോഗങ്ങള്‍ കൂടിവരുകയാണെന്ന് വേറെയും തെളിവുകളുണ്ട്. മലമ്പനിയുടെ കാര്യംതന്നെയെടുക്കാം. ദരിദ്രരാജ്യങ്ങളില്‍ അതു നിയന്ത്രിക്കുന്നതിനുപയോഗിക്കുന്ന ആര്‍ടെമിസിനിനെ അതിജീവിക്കുന്ന ഒരിനം രോഗാണു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആശങ്കയുളവാക്കുന്നതാണ് ഇതൊക്കെയെങ്കിലും രോഗപ്രതിരോധത്തില്‍ ജാഗ്രത കാണിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണു ലോകാരോഗ്യസംഘടന പറയുന്നത്. വാക്‌സിനുകളും പുതിയ ആന്റിബയോട്ടിക്കുകളും വികസിപ്പിക്കുന്നതിനു ഭരണകൂടങ്ങള്‍ കൂടുതല്‍ പണം നീക്കിവയ്‌ക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it