Second edit

പുതിയ മാധ്യമങ്ങള്‍



പുതിയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഇപ്പോള്‍ അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയമാണ്. സെനറ്റും ജനപ്രതിനിധി സഭയും ഒന്നിച്ച് ഒരു അന്വേഷണ കമ്മീഷനെ വച്ചിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശികള്‍ കൈകടത്തിയോ എന്നും എങ്കില്‍ എന്താണ് അതിന്റെ ആഘാതം എന്നുമാണ് അവര്‍ പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വിദേശബന്ധം മറ്റൊരു ക്രിമിനല്‍ അന്വേഷണത്തിനും കാരണമാക്കിയിട്ടുണ്ട്. മുന്‍ എഫ്ബിഐ തലവന്‍ റോബര്‍ട്ട് മുള്ളറാണ് അന്വേഷണം നടത്തുന്നത്. ഡോണള്‍ഡ് ട്രംപിന്റെ പ്രചാരവേലയുടെ കാര്‍മികരായിരുന്ന ചിലര്‍ വിദേശപണം കൈപ്പറ്റിയെന്നും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ അന്വേഷണം ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്്ള്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിനെക്കുറിച്ചാണ്. തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് ഡോളറിന്റെ പരസ്യങ്ങള്‍ ഈ മാധ്യമങ്ങളിലൂടെ വരുകയുണ്ടായി. വംശീയതയും സാമൂഹിക വിഭജനവും ലക്ഷ്യമാക്കിയുള്ള നിരവധി പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ വന്ന പരസ്യങ്ങളും പോസ്റ്റുകളും മാത്രം 12.6 കോടിയോളം വായനക്കാരില്‍ എത്തിയിട്ടുണ്ട് എന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇതേതരം വിപുലമായ വായനാസമൂഹമാണ് ട്വിറ്ററിനും ഗൂഗഌനും ഉള്ളത്. അതായത്, പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആളുകളിലാണ് ഈ സാമൂഹിക മാധ്യമങ്ങള്‍ എത്തിച്ചേരുന്നത്.
Next Story

RELATED STORIES

Share it