പുതിയ ബാലനീതി നിയമം: ആദ്യ കേസ് വിചാരണയ്ക്ക്  വഴിയൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഭേദഗതി ചെയ്യപ്പെട്ട ബാലനീതി നിയമപ്രകാരം ആദ്യമായി ഒരു 17കാരന്‍ മുതിര്‍ന്നവരുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടേക്കും. അഞ്ചു മാസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫരീദാബാദ് സ്വദേശിയെ മുതിര്‍ന്ന ആളായി കണക്കാക്കണമെന്ന് ഡല്‍ഹി പോലിസ് ബാലനീതി ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ബാലനീതി ബോര്‍ഡ് ശുപാര്‍ശ സ്വീകരിക്കുന്നുവെങ്കില്‍ പുതിയ നിയമപ്രകാരം വിചാരണ ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയായിരിക്കും ഇയാള്‍.
കഴിഞ്ഞ വര്‍ഷം ഇയാളും കാമുകിയും പണത്തിനു വേണ്ടി 13കാരനെ കൊലപ്പെടുത്തിയിരുന്നു. കേസില്‍ ഇരുവരെയും കോടതി ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്കയച്ചു. എന്നാ ല്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിനു വേണ്ടി മാതാപിതാക്കളുടെ അപേക്ഷപ്രകാരം ഇരുവരേയും വിട്ടയക്കുകയായിരു ന്നു. രണ്ടു മാസത്തിനു ശേഷം ഇയാള്‍ ദക്ഷിണ ഡല്‍ഹിയിലെ ബികെ കോളനിയിലുള്ള മിഥിലേഷ് ജയിന്‍ എന്ന 65കാരിയെ കൊലപ്പെടുത്തി. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. തുടര്‍ന്ന്, പോലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രഫഷണല്‍ ഡാന്‍സറായ ഇയാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനുള്ള പണത്തിനുവേണ്ടിയാണ് കൊല ചെയ്തതെന്നാണ് പോലിസിനോട് പറഞ്ഞത്.
16 വയസ്സിനു മുകളിലുള്ള കുറ്റവാളികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യണമെന്നതാണ് പുതിയ നിയമം.
Next Story

RELATED STORIES

Share it