malappuram local

പുതിയ ബാച്ചുകള്‍ അനുവദിക്കണം: എസ്ഡിപിഐ

മലപ്പുറം: തിളക്കമാര്‍ന്ന വിജയത്തിലൂടെ ജില്ലയുടെ പഠനനിലവാരം ഉയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കാത്തത് മലപ്പുറം ജനത പൊറുക്കില്ലെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി. ഏറെക്കാലമായുള്ള പ്രശ്‌നമാണിത്. തുടര്‍പഠന സീറ്റുകളുടെ കുറവ് ഇനിയും പരിഹരിക്കാതെ ഉപായം കൊണ്ട് ഓട്ടയടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തെക്കന്‍ ജില്ലകളില്‍ അധികമായി കിടക്കുന്ന പ്ലസ്‌വണ്‍ ബാച്ചുകള്‍ മലപ്പുറത്തേയ്ക്കു മാറ്റാമെന്ന അപ്രായോഗിക നിര്‍ദേശം മുന്നോട്ടുവച്ച് വിദ്യാഭ്യാസ വകുപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. സീറ്റുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടാക്കി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഇനിയും കബളിപ്പിക്കാമെന്നതു വ്യാമോഹമാണ്.
സീറ്റുകളുടെ വര്‍ധനയല്ല പുതിയ ബാച്ചുകളാണ് ജില്ലയ്ക്കുവേണ്ടത്. പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള തുടര്‍പഠന കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
പുതുതലമുറ കോഴ്സുകളെല്ലാം സ്വാശ്രയ മേഖലയിലേയ്ക്ക് മാറ്റി വിദ്യാഭ്യാസ കച്ചവടത്തിന് അവസരമൊരുക്കുന്ന നിലപാടാണ് ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്നത്. കാല്‍നൂറ്റാണ്ടിലേറെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തവരും പ്രതിപക്ഷത്തിരുന്നവരും മലപ്പുറം ജില്ലയോടു ഇപ്പോള്‍ കാണിക്കുന്ന സ്നേഹപ്രകടനം രാഷ്ട്രീയ കാപട്യമാണ്. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കയകറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ തെരുവുകള്‍ പ്രക്ഷുബ്ധമാക്കി ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി സി സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, വി ടി ഇക്റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, എ ബീരാന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ഹംസ, അഡ്വ. കെ സി നസീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it