പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനാണ് ഇതു സംബന്ധിച്ച ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.
80 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണെന്നും അധിക സൗകര്യങ്ങള്‍ ആവശ്യമായി വന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള സ്ഥിതി അധിക കാലം തുടരാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പുതിയ കെട്ടിടത്തിന് രണ്ട് സ്ഥലങ്ങളാണ് സ്പീക്കര്‍ നിര്‍ദേശിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് സമുച്ചയത്തിനകത്തോ രാജ്പഥിന് എതിര്‍വശത്തോ പുതിയ കെട്ടിടം പരിഗണിക്കാമെന്നാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡുവിന് സ്പീക്കര്‍ കത്തയച്ചിട്ടുണ്ട്.
1927ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ പാര്‍ലമെന്റ് മന്ദിരം ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇക്കാലത്തിനിടയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും ജോലി ചെയ്യുന്നവരും സന്ദര്‍ശകരും പലമടങ്ങ് വര്‍ധിച്ചു. 88 കൊല്ലം പഴക്കമുളള മന്ദിരത്തിന്റെ നില ശോച്യമാണ് മഹാജന്‍, മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
2026നു ശേഷം ലോക്‌സഭാംഗങ്ങളുടെ എണ്ണം കൂടാനിടയുണ്ടെന്നും ഇപ്പോള്‍ 550 പേരെ ഉള്‍ക്കൊളളാന്‍ മാത്രമേ ലോക്‌സഭയ്ക്ക് സാധ്യമാവൂ എന്നും കത്തിലുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍ 398 പേരെ മാത്രം ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ്. ഇത് ലോക്‌സഭയായി വികസിപ്പിച്ചാല്‍ പോലും 550 പേരിലധികം ഉള്‍ക്കൊള്ളാനാവില്ല.
പുതിയ കെട്ടിടം ഈ പ്രശ്‌നങ്ങള്‍ എല്ലാം ദുരീകരിക്കാനും സാങ്കേതികവല്‍കരണത്തിലെ നൂ—തനമായ സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളും വിധം ആയിരിക്കണമെന്നും, വരുംകാലങ്ങളില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും കടലാസ് വിമുക്തമാവും വിധമായിട്ടുളളതാണെന്നും സുമിത്ര മഹാജന്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it