പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കും; വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേട്: പി സി ജോര്‍ജ്
BY Sumeera SMR22 May 2016 4:45 AM GMT
X
Sumeera SMR22 May 2016 4:45 AM GMT
കോട്ടയം: വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരുന്നത് നീതികേടാണെന്ന് പി സി ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിച്ചയാളെ നോക്കുകുത്തിയാക്കുകയാണ് ചെയ്തത്. വിഎസ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഫലം മറിച്ചാവുമായിരുന്നു. പി സി ജോര്‍ജ് കോട്ടയം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുക്ഷത്തിന് വോട്ട് ചെയ്ത സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ പുറത്തുവന്നത്. അതേസമയം, പിണറായി നല്ലതു ചെയ്താല്‍ താന്‍ പിന്തുണയ്ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കര്‍ഷക ദ്രോഹിയും തെറ്റുകളുടെ കൂമ്പാരവുമാണ് കെ എം മാണി. കുടുംബവാഴ്ചയും കര്‍ഷക ദ്രോഹികളുമായ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണം. പാലായില്‍ കെ എം മാണി ജയിച്ചതിന് ആദ്യം അദ്ദേഹം നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി സി പറഞ്ഞു. മാണി തോല്‍ക്കുമെന്ന പി സിയുടെ പ്രവചനം തെറ്റായല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഴിമതി കേസുകളുടെ കാര്യത്തില്‍ പിണറായിയും ഉമ്മന്‍ചാണ്ടിയും ഒത്തുകളിക്കും. അടുത്ത പ്രതിപക്ഷ നേതാവാകാന്‍ സാധ്യത രമേശ് ചെന്നിത്തലയ്ക്കാണ്. കേരളം കണ്ടതില്‍ വച്ച് ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT